ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ആദ്യമായി പങ്കെടുക്കും. സ്ക്വാഡ്രോൺ ലീഡർ പി.എസ്. ജയ്താവത് ഗരുഡാണ് ടീമിനെ നയിക്കുന്നത്. സ്ക്വാഡ്രോൺ ലീഡർ സിന്ധു റെഡ്ഡി കോണ്ടിജന്റ് കമാൻഡറായിരിക്കും. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.
കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കൊപ്പമാണ് താനെന്ന് ഫഹദ് ഫാസിൽ. ഇക്കാര്യത്തിൽ എല്ലാവരും ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് പറഞ്ഞു.
ഇൻഡിഗോ എയർലൈൻസ് തിരുവനന്തപുരത്ത് നിന്ന് കൊൽക്കത്തയിലേക്ക് പുതിയ വൺ സ്റ്റോപ്പ് പ്രതിദിന വിമാന സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്തെ ആഭ്യന്തര ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് 1.40 ന് പുറപ്പെട്ട് വൈകിട്ട് 6 ന് കൊൽക്കത്തയിലെത്തും. മടക്ക വിമാനം കൊൽക്കത്തയിൽ നിന്ന് രാവിലെ 8.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05 ന് തിരുവനന്തപുരത്തെത്തും.