കൊലക്കേസില്‍നിന്ന് രക്ഷപെടാൻ 30 വർഷം സിനിമാനടനായി അഭിനയിച്ച് പാഷ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കൊലക്കേസില്‍നിന്ന് രക്ഷപെടാൻ 30 വർഷം സിനിമാനടനായി അഭിനയിച്ച് പാഷ

Aug 3, 2022, 12:38 PM IST

കൊലക്കേസില്‍നിന്ന് രക്ഷപ്പെടാന്‍ കള്ളപ്പേരില്‍ സിനിമാനടനായി, 30 വർഷം അഭിനയിച്ച് നടൻ. ഗാസിയാബാദിലെ ഹർബൻസ് നഗറിലാണ് സംഭവം. ബജ്റംഗ് ബാലി എന്നറിയപ്പെടുന്ന, ഓംപ്രകാശ് എന്ന പാഷയാണ്, അറസ്റ്റിലായത്. 30 വർഷം മുമ്പ് ബൈക്ക് മോഷണത്തിനിടെ, ഒരാളെ ഇയാൾ കൊലപ്പെടുത്തിയിരുന്നു.

രണ്ടാമത്തെ പീഡനക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് കോടതി

Aug 3, 2022, 01:31 PM IST

കൊയിലാണ്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രനെ വെള്ളിയാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി. കോഴിക്കോട് ജില്ലാ കോടതി കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ പൊലീസ് റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയില്ല.ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ സിവിക് ചന്ദ്രന് ചൊവ്വാഴ്ച ജാമ്യം അനുവദിച്ചിരുന്നു.

തൊണ്ടി മുതൽ കൃത്രിമ കേസ്; തുടർ നടപടി തടഞ്ഞ് ഹൈക്കോടതി

Aug 3, 2022, 12:45 PM IST

തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന, തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്, മന്ത്രി ആന്റണി രാജു സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി. കേസിലെ തുടർ നടപടികൾ ഹൈക്കോടതി തടഞ്ഞു. നാളെ കേസിന്റെ വിചാരണ നടക്കാനിരിക്കെയാണ് കോടതി നടപടി.