കരിപ്പൂർ വിമാനാപകടത്തിൽ രക്ഷക്കെത്തിയ നാട്ടുകാർക്കായി ആശുപത്രി ഒരുക്കി യാത്രക്കാർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കരിപ്പൂർ വിമാനാപകടത്തിൽ രക്ഷക്കെത്തിയ നാട്ടുകാർക്കായി ആശുപത്രി ഒരുക്കി യാത്രക്കാർ

Aug 5, 2022, 03:25 PM IST

കരിപ്പൂർ വിമാനാപകടം നടന്ന് രണ്ട് വർഷം തികയുന്ന വേളയിൽ കരിപ്പൂർ ജനതയ്ക്ക് സ്നേഹസമ്മാനം നൽകി വിമാനത്തിലെ യാത്രക്കാര്‍. കോവിഡ് ഭീതിക്കിടെ വിമാനാപകടത്തില്‍പ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ എല്ലാം മറന്ന നാട്ടുകാർക്കായി വിമാനത്തിലെ ഒരു കൂട്ടം യാത്രക്കാർ ആശുപത്രി കെട്ടിടം പണിയും. കരിപ്പൂർ വിമാനത്താവളത്തിന് സമീപം ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനായി 50 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിക്കുന്നത്. ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലെ അപകടസ്ഥലത്തിന് സമീപം നടക്കുന്ന ചടങ്ങിൽ ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറുമെന്ന് എം.ഡി.എഫ് കരിപ്പൂർ ഫ്ളൈറ്റ് ക്രാഷ് ആക്ഷൻ കൗൺസിൽ ലീഗൽ കണ്‍വീനര്‍ സജ്ജാദ് ഹുസൈൻ പറഞ്ഞു. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുമാണ് സംഘത്തിലുള്ളവർ. കരിപ്പൂർ ദുരന്തത്തിൽ നാട്ടുകാരുടെ രക്ഷാപ്രവർത്തനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. അപകടസമയത്ത് രക്ഷാപ്രവർത്തനത്തിൽ മുൻപന്തിയിൽ നിന്ന നാട്ടുകാർക്ക് പകരമായി എന്തെങ്കിലും ചെയ്യാനാണ് തീരുമാനമെന്ന് കൂട്ടായ്മയുടെ ലീഗൽ കണ്‍വീനറായ സജ്ജാദ് ഹുസൈൻ പറഞ്ഞു. ഇതിനിടയിൽ അപകടസ്ഥലത്തിനടുത്തുള്ള ചിറയില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെക്കുറിച്ചും ചർച്ച നടന്നു. ദരിദ്രർ വളരെയധികം ആശ്രയിക്കുന്ന ഒരു ആരോഗ്യ കേന്ദ്രമാണിത്. ഇതോടെയാണ് ആശുപത്രിക്ക് കൂടുതൽ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'ഡാര്‍ളിംഗ്‌സിനും' ആലിയ ഭട്ടിനുമെതിരെ ബോയ്‌കോട്ട് ക്യാംപെയിന്‍

Aug 4, 2022, 02:18 PM IST

ആലിയ ഭട്ട് നിര്‍മ്മാതാവും കേന്ദ്ര കഥാപാത്രവുമായ നെറ്റ്ഫ്‌ലിക്‌സ് ചിത്രമാണ്, ഡാർലിംഗ്സ്. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി, ആലിയ ഭട്ടിനെ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട്, ട്വിറ്ററിൽ കാമ്പയിൻ ആരംഭിച്ചു. ചിത്രം പുരുഷൻമാരുടെ ഗാർഹിക പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ്, ആരോപണം.

മഴ ആയാലും സ്കൂളിൽ എനിക്ക് പോകണം ;കളക്ടർ അമ്മയോട് മകൻ

Aug 4, 2022, 02:49 PM IST

കളക്ടറായ ദിവ്യ എസ് അയ്യരുടെ മകനാണ് മൽഹാർ.'എവിടെ പോകണമെന്ന് കളക്ടർ ചോദിക്കുമ്പോൾ സ്കൂളിൽ പോകണം' എന്ന് മൽഹാർ പറയുന്നതും സ്കൂളിന് ലീവ് നൽകിയെന്ന് അമ്മ പറയുമ്പോൾ മൽഹാർ സ്കൂളിൽ പോകണമെന്ന് നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ അച്ഛനായ കെ.എസ് ശബരീനാഥൻ ഫേസ്ബുക്കിൽ പങ്കുവച്ചു.