പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിൽ പോലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎൽഎസ് ഇന്റർനാഷണലിന്റെ മൂന്ന് കേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴ് ദിവസം പ്രവർത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ദുബായിൽ രണ്ട് കേന്ദ്രങ്ങളും ഷാർജയിൽ ഒരു കേന്ദ്രവും ഞായറാഴ്ചകളിൽ പ്രവർത്തിക്കും.
മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവർ മലയോര ജനതയുടെ മനസിൽ തീകോരിയിട്ടെന്ന വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതു മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഇല്ലാതാക്കാൻ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.
2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ ആകെ 20 പ്രതികളാണുള്ളത്. ഇവരിൽ ആറുപേർ ഒളിവിലാണ്.