നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ തിരിച്ചെത്തുന്ന ചിത്രമാണ് പത്താൻ. പ്രഖ്യാപന വേള മുതൽ ഏറെ ശ്രദ്ധ നേടിയ ചിത്രം ജനുവരി 25 നു തിയേറ്ററുകളിലെത്തും. ഈ അവസരത്തിൽ ഷാരൂഖ് ഖാൻ മന്നത്ത് ആരാധകരെ സന്ദർശിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.ഒപ്പം ഷാരൂഖ് തന്റെ ആരാധകർക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ലൈഫ് മിഷൻ കോഴക്കേസ് പ്രതികള്‍ക്ക് നോട്ടീസയച്ച് ഇഡി. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവർ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസ് അയച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യൽ. മൂവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനത്തോടെ പതിനഞ്ചാം നിയമസഭയുടെ എട്ടാം സമ്മേളനത്തിനു തുടക്കം. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ.എൻ ഷംസീറും ചേർന്നാണ് ഗവർണറെ സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങളെ പ്രകീർത്തിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്.