പാറ്റൂർ ഗുണ്ടാ ആക്രമണക്കേസിലെ അന്വേഷണ ഏകോപനത്തിൽ ഉണ്ടായത് വൻ വീഴ്ച. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത് അന്വേഷണ സംഘം അറിഞ്ഞില്ല. ഇന്നലെ പ്രതികൾ കോടതിയിലെത്തിയപ്പോഴാണ് ഹൈക്കോടതി ഉത്തരവ് പൊലീസ് അറിയുന്നത്. പ്രതികൾ കോടതിയിൽ കീഴടങ്ങിയപ്പോൾ പൊലീസ് തമിഴ്നാട്ടിൽ തിരച്ചിൽ നടത്തുകയായിരുന്നു.
ദേശീയ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെ സസ്പെൻഡ് ചെയ്തു. ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന പ്രസ്താവന ഇറക്കിയതിനാണ് നടപടി. ദേശീയ ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
പിഏഫ്ഐ ഭാരവാഹികളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുകളെ ഉടൻ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് ലഭിച്ചവർക്ക് വീട് ഒഴിയാൻ സമയം നൽകിയിട്ടുണ്ട്. റവന്യൂ റിക്കവറി നിയമത്തിൻ്റെ സെക്ഷൻ 36 പ്രകാരം സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് നടക്കുന്നത്.