പാറ്റൂരിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. അഭിഭാഷകന്റെ സഹായത്തോടെ തിരുവനന്തപുരം കോടതിയിലാണ് കീഴടങ്ങിയത്. കേസിലെ മുഖ്യപ്രതികളായ ആരിഫ്, ആസിഫ്, രഞ്ജിത്ത്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
സംസ്ഥാനത്തുടനീളം ഹർത്താൽ ആക്രമണ കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. കണ്ണൂർ ജില്ലയിൽ എട്ട് പേരുടെ സ്വത്തുക്കൾ ഇന്ന് കണ്ടുകെട്ടും. ഇന്ന് വൈകുന്നേരത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞ് പവന് 41,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയും കുറഞ്ഞു. ഇതോടെ വില 5225 രൂപയായി. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല.