ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടു: വനം മന്ത്രി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടു: വനം മന്ത്രി

Jan 21, 2023, 10:38 AM IST

മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവർ മലയോര ജനതയുടെ മനസിൽ തീകോരിയിട്ടെന്ന വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതു മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഇല്ലാതാക്കാൻ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.

സീറ്റ് ബെൽറ്റ് വിവാദം; പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്

Jan 21, 2023, 10:31 AM IST

യാത്രയ്ക്കിടെ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിനു പിഴ ചുമത്തി ബ്രിട്ടീഷ് പോലീസ്. പുതിയ ലെവൽ-അപ്പ് പ്രചാരണത്തെക്കുറിച്ച് ഋഷി സുനക് തന്നെ ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ അദ്ദേഹം സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വീഡിയോ വൈറലായതോടെ പ്രധാനമന്ത്രിക്ക് പിഴ ചുമത്തുകയായിരുന്നു.

രാജ്യത്ത് 2047ല്‍ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പിഎഫ്ഐ പദ്ധതിയിട്ടു; കണ്ടെത്തലുമായി എൻഐഎ

Jan 21, 2023, 11:02 AM IST

2047 ഓടെ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നതായി എൻഐഎയുടെ കണ്ടെത്തൽ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് എൻഐഎയുടെ കണ്ടെത്തൽ. കേസിൽ ആകെ 20 പ്രതികളാണുള്ളത്. ഇവരിൽ ആറുപേർ ഒളിവിലാണ്.