എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

Sep 21, 2022, 09:11 PM IST

പുതിയ ഗവേഷണമനുസരിച്ച്, ചികിത്സിക്കപ്പെടാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉള്ള എച്ച്ഐവിയുള്ള ആളുകൾക്ക്, എച്ച്ഐവി ചികിത്സിച്ചാലും പ്രായമാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത, വളരെ കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ, പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ.

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരുകളുടെ വേദി പ്രഖ്യാപിച്ചു

Sep 21, 2022, 08:23 PM IST

2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ വേദി, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചു. 2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിലും, 2025 ലെ ഫൈനൽ ലോർഡ്സിലും നടക്കും. വേദി സ്ഥിരീകരിച്ചെങ്കിലും, ഫൈനൽ മത്സരങ്ങളുടെ തീയതികൾ ഇതുവരെ തീരുമാനിച്ചിട്ടില്ല.

പറമ്പികുളം അണക്കെട്ട് കേരളത്തിലെ ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിക്കും :റോഷി അഗസ്റ്റിൻ

Sep 21, 2022, 08:54 PM IST

കേരളത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ സംഘം പറമ്പിക്കുളം ഡാം സന്ദർശിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡാമിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻഡിൽ 15,200 ഘനയടിയായി കുറഞ്ഞു.