പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പണിമുടക്ക് മാറ്റിവച്ചു

Sep 20, 2022, 07:00 PM IST

വിവിധ ആവശ്യങ്ങളുന്നയിച്ച് സെപ്റ്റംബർ 23ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഓഫ് കേരള മാറ്റിവച്ചു. പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി മന്ത്രി ജി.ആർ അനിൽ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് സമരം മാറ്റിവച്ചത്.

രാഹുൽ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്ന് തുടങ്ങണമായിരുന്നുവെന്ന് പ്രശാന്ത് കിഷോർ

Sep 20, 2022, 06:52 PM IST

രാഹുൽ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്‍റെ ഭാരത് ജോഡോ യാത്ര ഗുജറാത്തിൽ നിന്നോ ബിജെപി ഭരിക്കുന്ന മറ്റേതെങ്കിലും സംസ്ഥാനങ്ങളിൽ നിന്നോ ആരംഭിക്കേണ്ടതായിരുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ നിന്നാണ് രാഹുലിന്‍റെ യാത്ര ആരംഭിച്ചത്.

രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല

Sep 20, 2022, 07:14 PM IST

നിർണായക കോണ്‍ഗ്രസ് ചർച്ചകളിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകില്ല. പകരം കേരളത്തിൽ ഭാരത് ജോഡോ യാത്ര തുടരും. ഭാരത് ജോഡോ യാത്രയിൽ നിന്ന് താൽക്കാലിക ഇടവേള നൽകിയ ശേഷം രാഹുൽ വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു.