എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ (ഒന്ന്) അഞ്ച് സെന്റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്.
കാണിക്കയായി ലഭിച്ച നാണയമെണ്ണിത്തളര്‍ന്ന് ശബരിമലയിലെ ജീവനക്കാർ. 600 ലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസമായി എണ്ണുന്നുണ്ടെങ്കിലും നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. ഇവർക്ക് എണ്ണിത്തീരാതെ പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നല്കാന് ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്.
അമേരിക്കയിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ മരിച്ചു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ 2 ഫാമുകളിലുണ്ടായ വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു. കൂണ് ഫാമിലുണ്ടായ വെടിവെപ്പിൽ 4 പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവയ്പിൽ 3 പേരുമാണ് കൊല്ലപ്പെട്ടത്. അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ മരിച്ചു.