പി എഫ് ഐ ഹര്‍ത്താല്‍; മലപ്പുറം ജില്ലയിൽ 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പി എഫ് ഐ ഹര്‍ത്താല്‍; മലപ്പുറം ജില്ലയിൽ 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും

Jan 21, 2023, 09:57 AM IST

ഹർത്താൽ നഷ്‌ടം ഈടാക്കാൻ പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ജില്ലയിൽ വേഗത്തിലാക്കി. വിവിധ താലൂക്കുകളിലായി 47 ഇടങ്ങളിലാണ് റവന്യൂ റിക്കവറി സംഘം വെള്ളിയാഴ്ച നടപടികൾ ആരംഭിച്ചത്. ജില്ലയിലെ ഏഴ് താലൂക്കുകളിലായി 126 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടും.

'കാന്താരയ്ക്ക്' രണ്ടാം ഭാഗം വരുന്നു; ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാൻ തീരുമാനം

Jan 21, 2023, 09:48 AM IST

ഇന്ത്യൻ സിനിമയിലെ കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു കാന്താര. കാന്തരയിലെ ഭൂതകോലം പഞ്ചുരുളി ദൈവന്‍റെ പൂർവകഥയെ ആസ്പദമാക്കിയുള്ള പ്രീക്വലായിട്ടാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗം എത്തുന്നത്. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് ഋഷഭ് പദ്ധതിയിട്ടിരിക്കുന്നത്.

മെഡി.കോളേജ് കെട്ടിട ഉദ്ഘാടനം; ബഹിഷ്കരിച്ച് ചെന്നിത്തലയും കൊടിക്കുന്നിലും

Jan 21, 2023, 10:07 AM IST

ആലപ്പുഴ മെഡി. കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കെ രമേശ് ചെന്നിത്തലയും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ നിന്ന് പിൻമാറി. കെ.സി വേണുഗോപാലിനെയും ജി.സുധാകരനെയും ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ചെന്നിത്തലയും കൊടിക്കുന്നിലും പരിപാടി ബഹിഷ്കരിക്കുന്നത്.