എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എയർ ഇന്ത്യയിൽ പൈലറ്റുമാർക്ക് 65 വയസ്സ് വരെ പറക്കാൻ അവസരം

Aug 4, 2022, 08:03 PM IST

പൈലറ്റുമാരുടെ സേവനം 65 വയസ്സുവരെ തുടരാമെന്ന് സ്വകാര്യവൽക്കരിക്കപ്പെട്ട കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന എയർ ഇന്ത്യ പ്രഖ്യാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിലെ പൈലറ്റുമാരുടെ വിരമിക്കൽ പ്രായം നിലവിൽ 58 വയസ്സാണ്. ഇതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകുന്നുണ്ട്.

യു യു ലളിത്; സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ്

Aug 4, 2022, 05:29 PM IST

ജസ്റ്റിസ് യു.യു.ലളിത് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ലളിതിനെ ചീഫ് ജസ്റ്റിസ് എൻ വി രമണ നാമനിർദ്ദേശം ചെയ്തു. ഇത് സംബന്ധിച്ച കത്ത് ചീഫ് ജസ്റ്റിസ് എൻ വി രമണ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജുവിന് കൈമാറി. ചീഫ് ജസ്റ്റിസ് രമണ ഓഗസ്റ്റ് 26 നാണ് വിരമിക്കുന്നത്.

തർക്കത്തിനൊടുവിൽ പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാന്‍ ഉത്തരവ്

Aug 4, 2022, 05:35 PM IST

പാകിസ്ഥാനിലെ ലാഹോറിൽ 1200 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം പുനസ്ഥാപിക്കാൻഉത്തരവ്.കോടതിയിലെ നീണ്ടകാല തര്‍ക്കത്തിനൊടുവില്‍ ‘അനധികൃത താമസക്കാരെ’ ഒഴിപ്പിച്ച ശേഷം ക്ഷേത്രം പുനസ്ഥാപിക്കുമെന്ന് രാജ്യത്തെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന ഫെഡറല്‍ ബോഡി ബുധനാഴ്ച അറിയിച്ചു.