തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു (കെസിആർ) സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാൻ തെലങ്കാനയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിന് മുന്നോടിയായുള്ള പൂജയിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അരവിന്ദ് കെജ്രിവാൾ, ഭഗവന്ത് മാൻ, അഖിലേഷ് യാദവ് എന്നിവർക്കൊപ്പം അദ്ദേഹം പുഷ്പങ്ങൾ അർപ്പിക്കുന്നതാണ് വീഡിയോ.
കേന്ദ്രസർക്കാരിൻ്റെ അഭിമാന പദ്ധതിയായ സെൻട്രൽ വിസ്തയുടെ ഭാഗമായ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ രേഖാചിത്രങ്ങൾ സർക്കാർ പുറത്തുവിട്ടു. നിർമ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടം ഈ വർഷം മാർച്ചിൽ ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്.
ജോഷിമഠിലെ വാഹനാപകടത്തിൽ മലയാളി വൈദികൻ മരണപ്പെട്ടു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി മെൽവിൻ പി എബ്രഹാമാണ് മരിച്ചത്. ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം അപകടത്തിൽ മരിച്ചതെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. കനത്ത മൂടൽമഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.