വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിർണായക ബിൽ നേപ്പാൾ സർക്കാർ ഇതുവരെ പാസാക്കാത്തതിനാൽ നേപ്പാൾ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിൽ വൻ കുറവുണ്ടാക്കും. 2020 ൽ അന്തിമരൂപം നൽകിയ ബിൽ രണ്ട് വർഷത്തിലേറെയായി തീർപ്പുകൽപ്പിക്കാതെ കിടക്കുകയാണ്.
ഫോൺപേ, പേടിഎം, ഗൂഗിൾ പേ, ബജാജ് ഫിൻസെർവ്, യോനോ എസ്ബിഐ എന്നിവയ്ക്കൊപ്പം 2022 ൽ ലോകത്തിലെ ഏറ്റവും മികച്ച ഫിനാൻസ് ആപ്ലിക്കേഷനുകളുടെ പട്ടികയിൽ ആധിപത്യം പുലർത്തി ഇന്ത്യ. ഡാറ്റാ ഐയുടെ വാർഷിക സ്റ്റേറ്റ് ഓഫ് മൊബൈൽ റിപ്പോർട്ട് പ്രകാരം ആദ്യ പത്തിൽ ഇന്ത്യ ഇടം നേടി.
റിയാദ് ഇലവനെതിരായ മത്സരത്തിനിടെ ലഭിച്ച പെനാൽറ്റിയെടുക്കാൻ മെസ്സിയുടെ അനുമതി തേടി ബ്രസീൽ താരം നെയ്മർ. ആദ്യപകുതിയുടെ അവസാന മിനിറ്റിലാണ് പി.എസ്.ജിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. പെനാൽറ്റി ലഭിച്ചതിനു തൊട്ടുപിന്നാലെ നെയ്മർ മെസ്സിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു.