2028 ലെ ലോസ് ഏഞ്ചൽസ് ഒളിംപിക്സിൽ ബ്രേക്ക് ഡാൻസും ഒരു മത്സര കായിക ഇനമായി മാറ്റാൻ ആലോചന. ഇന്റർനാഷണൽ ഒളിംപിക് കമ്മിറ്റി, ലോസ് ഏഞ്ചൽസ് ഓർഗനൈസിംഗ് കമ്മിറ്റി എന്നിവ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ ഔദ്യോഗികമായി ക്രിക്കറ്റ് സംഘാടനത്തെക്കുറിച്ചു പ്രസന്റേഷൻ അവതരിപ്പിക്കാൻ വിളിച്ചു.
നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ പട്ടിക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തെച്ചൊല്ലിയുള്ള ആശയക്കുഴപ്പം അവസാനിച്ചു. പലചരക്ക് സാധനങ്ങൾ പൊതിയാൻ 50 മൈക്രോണിന് മുകളിലുള്ള കവറുകൾ ഉപയോഗിക്കുകയും ചെയ്യാം.
മൈക്രോ ലാബ്സ് ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ നിന്ന് അനധികൃത സൗജന്യങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഡോക്ടർമാർ കുരുക്കിലേക്ക്. ഇവരുടെ രജിസ്ട്രേഷൻ നമ്പറും വിലാസവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ കൈമാറാൻ ദേശീയ മെഡിക്കൽ കമ്മീഷൻ ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിച്ചു. ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചേക്കും.