പ്ലസ് വണ്‍ അലോട്ട്മെന്‍റ് തിയതി വീണ്ടും മാറ്റി; ആദ്യ ലിസ്റ്റ് വെള്ളിയാഴ്ച
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്ലസ് വണ്‍ അലോട്ട്മെന്‍റ് തിയതി വീണ്ടും മാറ്റി; ആദ്യ ലിസ്റ്റ് വെള്ളിയാഴ്ച

Aug 3, 2022, 08:08 AM IST

സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിക്കാനിരുന്ന, പ്ലസ് വൺ അലോട്ട്മെന്‍റ് മാറ്റിവച്ചു. ആദ്യ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള പ്രവേശനം, വെള്ളിയാഴ്ച രാവിലെ 11 മുതൽ ആരംഭിക്കും. സ്പോർട്സ് ക്വാട്ട പ്രവേശനത്തിന്‍റെ ആദ്യ അലോട്ട്മെന്‍റും, വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും.

ജീവിതച്ചെലവ് വർദ്ധിച്ചു; ജന്തർമന്തറിൽ പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ സഹോദരൻ

Aug 3, 2022, 08:15 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരനും ഓൾ ഇന്ത്യ ഫെയർ പ്രൈസ് ഷോപ്പ് ഡീലേഴ്സ് ഫെഡറേഷൻ വൈസ് പ്രസിഡന്‍റുമായ പ്രഹ്ലാദ് മോദി ജന്തർമന്തറിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജീവിതച്ചെലവ് വർദ്ധനവും സ്ഥാപനങ്ങളുടെ നടത്തിപ്പ് ചെലവിലുണ്ടായ വർദ്ധനവും ന്യായവില സ്ഥാപനങ്ങൾ നടത്തുന്നവരുടെ ജീവിതം ദുസ്സഹമാക്കിയെന്നും മോദി പറഞ്ഞു.

രാഹുലിനെ തോൽപ്പിക്കാൻ ലീഗ് ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് കെഎം ഷാജി

Aug 3, 2022, 08:25 AM IST

മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണല്‍ ഹെരാള്‍ജ് കേസിന്റെ പേരില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് കെഎം ഷാജിയുടെ പ്രതികരണം. ഇന്ത്യയിലെ ഫാസിസത്തിനുളള രണ്ട് ശത്രുക്കള്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണെന്നും കെഎം ഷാജി പറഞ്ഞു.മുസ്ലീം ലീഗിനെ സംബന്ധിച്ച് അധികാരത്തേക്കാള്‍ പ്രധാനം