പ്ലസ് വൺ; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്ലസ് വൺ; ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Aug 5, 2022, 07:24 AM IST

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇന്ന് രാവിലെ 9 മണിക്ക് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ രാത്രി തന്നെ ഫലം വെബ്സൈറ്റിൽ ലഭ്യമാക്കിയിരുന്നു. പ്രവേശന നടപടികൾ ഇന്ന് രാവിലെ 11 മുതൽ ആരംഭിക്കും.

ചരിത്രമെഴുതി ശ്രീശങ്കര്‍, ലോങ്ജമ്പിൽ വെള്ളി നേടി

Aug 5, 2022, 03:03 PM IST

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്‌ലറ്റിക്‌സില്‍ നിന്ന് ഇന്ത്യക്ക് മറ്റൊരു മെഡല്‍ കൂടി നേടിത്തന്ന് മുരളീ ശ്രീശങ്കര്‍. ലോങ്ജമ്പിൽ ശ്രീശങ്കര്‍ വെള്ളി നേടി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലോങ്ജമ്പിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ വെള്ളി മെഡലാണ് ശ്രീശങ്കര്‍ നേടിയെടുത്തിരിക്കുന്നത്. പാരാ പവര്‍ലിഫ്റ്റിങ്ങില്‍ സ്വര്‍ണം ഉയര്‍ത്തി സുധീറും ഇന്ത്യക്ക് അഭിമാനമായി. 8. 08 മീറ്റര്‍ ദൂരം ചാടിയാണ് പുരുഷന്മാരുട

സാമൂഹിക മാധ്യമങ്ങള്‍ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ?പരിശോധന നടത്താനൊരുങ്ങി ഐ.ടി. മന്ത്രാലയം

Aug 5, 2022, 07:58 AM IST

സോഷ്യൽ മീഡിയ രാജ്യത്തെ നിയമം പാലിക്കുന്നുണ്ടോ എന്നറിയാൻ ത്രൈമാസ പരിശോധന നടത്താൻ ഒരുങ്ങുകയാണ് ഐടി മന്ത്രാലയം . ഓരോ മൂന്ന് മാസത്തിലും മന്ത്രാലയം കമ്പനികളെ ഓഡിറ്റ് ചെയ്യും. ഉള്ളടക്കവുമായി ബന്ധപ്പെട്ട ഉപയോക്താക്കളുടെ പരാതികളിൽ സ്വീകരിച്ച നടപടികൾ കണക്കിലെടുക്കും എന്നാണ് അറിയിപ്പ്.