പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

Sep 21, 2022, 07:39 PM IST

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ടോയ്‌ലറ്റിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ താമസിക്കുന്ന വൈതീശ്വരി (17) ആണ് ഹോസ്റ്റലിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഇരട്ട ജോലി ചെയ്ത ജീവനക്കാരെ പുറത്താക്കി വിപ്രോ

Sep 21, 2022, 07:32 PM IST

ഇരട്ട തൊഴിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും, ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി, വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നെന്ന് കണ്ടെത്തിയ, 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്.

മെഡി.കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതിനെ ന്യായീകരിക്കുന്നില്ല: പി.മോഹനൻ

Sep 21, 2022, 07:49 PM IST

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തെ സിപിഎം ന്യായീകരിക്കുന്നില്ലെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റര്‍. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സിപിഎം അതിരൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനത്തിൽ കൂടുതൽ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്ത് വന്നത്..