ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി; 27ന് ടോക്കിയോയിലേക്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ആബെയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാന്‍ പ്രധാനമന്ത്രി; 27ന് ടോക്കിയോയിലേക്ക്

Sep 22, 2022, 07:25 PM IST

ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ സംസ്കാരച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 27ന് ടോക്കിയോയിൽ എത്തുന്ന മോദി, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തും.ജപ്പാനില്‍ ഏറ്റവും അധികം കാലം പ്രധാനമന്ത്രിയായ നേതാവാണ് അബെ.

സച്ചിന്‍ പൈലറ്റ് രാജസ്ഥാന്‍ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന

Sep 22, 2022, 07:13 PM IST

അശോക് ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ പാർട്ടിയിലെ എതിരാളി സച്ചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രിയായേക്കും എന്ന് സൂചന. രാജസ്ഥാൻ മുഖ്യമന്ത്രിയാകാൻ സച്ചിന് ഗാന്ധിയുടെ കുടുംബത്തിന്റെ പിന്തുണയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ല, കേരള സർവകലാശാല പരീക്ഷകൾ മാറ്റി

Sep 22, 2022, 07:36 PM IST

സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നാളെ (വെള്ളി) നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം, കേരള സർവകലാശാല നാളെ (22.09.2022) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.