തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ്ദ തന്ത്രവുമായി പൊലീസ്. ഓംപ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി രജിസ്ട്രേഷൻ ഐ.ജിക്ക് കത്ത് നൽകിയിട്ടുണ്ട്. ഗുണ്ടകൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ് ഏപ്രിൽ 1 മുതൽ പാസ്വേഡ് പങ്കിടലിന് പണം ഈടാക്കും. കുടുംബത്തിന് പുറത്തുള്ള ആൾക്ക് നെറ്റ്ഫ്ലിക്സ് ലോഗിൻ പാസ്വേഡ് നൽകുകയാണെങ്കിൽ, പ്രൊഫൈൽ ആക്സസ് ചെയ്യുന്നതിന് അധിക പണം നൽകേണ്ടിവരും. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സ് പാസ്വേഡ് പങ്കിടലിന് പണം ഈടാക്കി തുടങ്ങിയിരുന്നു.
ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ. 3 ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലൻസ് കണ്ടെത്തൽ. ഒരു ജഡ്ജിയുടെ പേരിൽ മാത്രം 50 ലക്ഷം രൂപ വാങ്ങി.