ബംഗ്ലാദേശി ഗായകൻ ഹീറോ അലോമിനെ പോലീസ് വലിച്ചിഴച്ച് കൊണ്ടുപോയി ഗാനങ്ങൾ ആലപിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തിരിച്ചിരിക്കുകയാണ്. ഇയാൾക്ക് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും യൂട്യൂബിൽ ഏകദേശം 1.5 ദശലക്ഷം സബ്സ്ക്രൈബർമാരുമുണ്ട്.
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ. ഡി. നടപടികൾക്കുമെതിരെ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പൊലീസ് കസ്റ്റഡിയിൽ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ്. രാജ്യത്തെ ജനാധിപത്യം തകർന്നെന്ന് ടി സിദ്ദിഖ് പറഞ്ഞു. കേന്ദ്ര സർക്കാർ നടപടിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്..
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിൽ നിന്ന്, യുപിഐ ആപ്പുകള്‍ വഴി ഇടപാട് നടത്താൻ കഴിയാതെ, ഉപഭോക്താക്കൾ. ബാങ്കിന്റെ സെർവർ തകരാറിലാണെന്ന അറിയിപ്പ്, ആപ്ലിക്കേഷനുകൾ കാണിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ, നിരവധി പേർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.