തമിഴ്നാട്ടിൽ സൗന്ദര്യമത്സരത്തിൽ പങ്കെടുത്ത സ്പെഷ്യൽ അസിസ്റ്റന്റ് ഇൻസ്പെക്ടർ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. നാഗപട്ടണം എസ്.പിയാണ് ഉത്തരവ് കൈമാറിയത്. കഴിഞ്ഞ ഞായറാഴ്ച മയിലാടുതുറ സെമ്പനാർ കോവിലിലെ സ്വകാര്യ സ്ഥാപനമാണ് സൗന്ദര്യമത്സരം സംഘടിപ്പിച്ചത്. ചലച്ചിത്രതാരം യാഷിക മുഖ്യാതിഥിയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. താന്‍ മോദിയെ ഭയപ്പെടുന്നേയില്ലെന്ന് അദ്ദേഹം പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിയുടെ നടപടിയില്‍ താന്‍ ഭയപ്പെടില്ലെന്നും രാഹുല്‍ പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മോദിക്കെതിരെ രൂക്ഷ വിമര്‍ശനം രാഹുല്‍ ഉന്നയിക്കുന്നത്.ദിലീപ് പ്രതിയാകും.
മണി ട്രാൻസ്ഫർ എളുപ്പമാക്കാൻ ഗൂഗിൾ പേ പുതിയ ഫീച്ചർ അവതരിപ്പിച്ചു. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് പണം കൈമാറാൻ കഴിയുന്ന പുതിയ സംവിധാനം ഗൂഗിൾ പേ അവതരിപ്പിച്ചു. POS മെഷീന്റെ തൊട്ടടുത്ത് ഫോണെന്ന് കാണിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്, പേയ്മെന്റ് വിൻഡോ ഗൂഗിൾ പേയിൽ തെളിയും.