മോശം പ്രകടനം; 452 ജീവനക്കാരെ പുറത്താക്കി വിപ്രോ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

മോശം പ്രകടനം; 452 ജീവനക്കാരെ പുറത്താക്കി വിപ്രോ

Jan 21, 2023, 03:08 PM IST

പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ വിപ്രോ 452 ജീവനക്കാരെ പിരിച്ചുവിട്ടു. പുതിയ ജീവനക്കാരെയാണ് കമ്പനിയിൽ നിന്നും പുറത്താക്കിയത്. പരിശീലനത്തിന് ശേഷവും മോശം പ്രകടനം കാഴ്ചവച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് അറിയിച്ചു. കമ്പനി മാനദണ്ഡങ്ങൾക്കനുസൃതമായി ഓരോ ജീവനക്കാരനും നിശ്ചിത തലത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

യൂത്ത് കോൺഗ്രസിൽ അച്ചടക്ക നടപടി തുടരുന്നു; രണ്ട് പേർക്ക് സസ്പെൻഷൻ

Jan 21, 2023, 02:40 PM IST

യൂത്ത് കോൺഗ്രസിൽ വീണ്ടും അച്ചടക്ക നടപടി. സംസ്ഥാന കമ്മിറ്റി അംഗം ഷൈൻ ലാൽ, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ഷാലിമാർ എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കമ്മിറ്റി യോഗത്തിൽ ദേശീയ സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് നടപടി. എന്നാൽ ഷാഫി പറമ്പിൽ സംഘടനാ മര്യാദ ലംഘിച്ച് നടപടിയെടുക്കുന്നുവെന്ന് ഇവർ ആരോപിച്ചു.

കളിക്കാരുടെ കൈമാറ്റത്തില്‍ ക്രമക്കേട്; യുവന്‍റസിനെതിരെ നടപടി

Jan 21, 2023, 03:23 PM IST

കളിക്കാരുടെ കൈമാറ്റത്തിൽ ക്രമക്കേട് നടത്തിയെന്നാരോപിച്ച് ഇറ്റാലിയൻ വമ്പൻമാരായ യുവന്‍റസിനെതിരെ ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷൻ (ഐടിഎഫ്എഫ്) നടപടി സ്വീകരിച്ചു. ഇറ്റാലിയൻ ലീഗിന്‍റെ നടപ്പുസീസണിൽ ടീമിന്‍റെ 15 പോയിന്‍റ് കുറച്ചാണ് നടപടി. ക്ലബ്ബിന്റെ ബോർഡ് അംഗങ്ങൾക്കെതിരെ വിലക്ക് ഉൾപ്പെടെയുള്ള നടപടികളും ഉണ്ട്.