കണ്ണൂരിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കണ്ണൂരിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

Sep 23, 2022, 01:48 PM IST

പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ണൂരിൽ പരക്കെ ആക്രമണം. പാപ്പിനിശ്ശേരിയിൽ ബോംബുമായി പിഎഫ്ഐ പ്രവർത്തകൻ പിടിയിലായി. മാങ്കടവ് സ്വദേശി അനസ് ആണ് പിടിയിലായത്. സ്കൂട്ടറിൽ പെട്രോൾ ബോംബുമായി പോകുമ്പോൾ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കല്യാശ്ശേരിയിൽ വച്ചാണ് ഇയാളെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു.

കേന്ദ്രത്തിനെതിരെ കോർപ്പറേഷനിൽ സ്ഥിരമായി പ്രമേയം; റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവ്

Sep 23, 2022, 01:57 PM IST

കോർപറേഷനുമായി ഒരു ബന്ധവുമില്ലാത്ത വിഷയങ്ങളിൽപ്പോലും കേന്ദ്രസർക്കാരിനെതിരെ പ്രമേയം പാസാക്കുന്ന കോർപറേഷൻ കൗൺസിൽ യോഗത്തിലെ നടപടികൾക്ക് ഒടുവിൽ നിയമപരമായി മൂക്കുകയറിട്ട് ബിജെപി കൗൺസിലർമാർ. നീതി ആയോഗിനെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കാൻ അജണ്ടയിൽ ഉൾപ്പെടുത്തിയ കേന്ദ്രവിരുദ്ധ പ്രമേയം റദ്ദാക്കാൻ ഹൈക്കോടി ഉത്തരവ്.

ഓണം ബമ്പർ കോടിപതി; അനൂപ് ഇനി പരിശീലന ക്ലാസ്സിലിരിക്കും

Sep 23, 2022, 02:42 PM IST

ലോട്ടറി വിജയികൾക്കായി സാമ്പത്തിക പരിശീലന പരിപാടി നടത്താൻ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. ഇത്തവണത്തെ ഓണം ബമ്പർ നേടിയ അനൂപും പരിശീലന പരിപാടിയുടെ ആദ്യ ബാച്ചിൽ ഉൾപ്പെടും. ധനമന്ത്രി കെ എൻ ബാലഗോപാലാണ് കഴിഞ്ഞ ബജറ്റിൽ ലോട്ടറി ജേതാക്കൾക്കുള്ള പരിശീലന പരിപാടി പ്രഖ്യാപിച്ചത്.