പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തി :എന്‍ ഐ എ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പോപ്പുലര്‍ ഫ്രണ്ട് ദേശവിരുദ്ധ പ്രവർത്തനത്തിനായി ഗൂഡാലോചന നടത്തി :എന്‍ ഐ എ

Sep 22, 2022, 10:17 PM IST

സംസ്ഥാനത്ത് അറസ്റ്റിലായ പോപ്പുലർ ഫണ്ട് പ്രവർത്തകർ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തെന്ന് എൻ ഐ എ. പ്രതികൾ ഐ എസ് പ്രവർത്തനത്തിന് സഹായം ചെയ്തു, ദേശവിരുദ്ധ പ്രവർത്തനത്തിനായ ഗൂഡാലോചന നടത്തി എന്നതടക്കമുള്ള കുറ്റകൃത്യത്തിൽ പങ്കാളികളായെന്ന് എൻ ഐ എ കോടതിയെ അറിയിച്ചു. എന്നാൽ കുറ്റാരോപണം പി എഫ് ഐ ഭാരവാഹികൾ തള്ളി.

നടൻ ശ്രീനാഥ് ഭാസിക്കെതിരെ മാധ്യമപ്രവർത്തക പൊലീസില്‍ പരാതി നല്‍കി

Sep 22, 2022, 10:26 PM IST

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസിൽ പരാതി. ഓൺലൈൻ മാധ്യമപ്രവർത്തകയാണ് പരാതി നൽകിയത്. സിനിമ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. മരട് പൊലീസിലാണ് പരാതി നൽകിയത്. ചട്ടമ്പിയെന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷനിടെയായിരുന്നു അധിക്ഷേപമെന്നും പരാതിയില്‍ പറയുന്നു.

നഗ്ന ചിത്രങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന പുതിയ ഫിൽട്ടറുമായി ഇൻസ്റ്റഗ്രാം

Sep 23, 2022, 07:33 AM IST

ചാറ്റുകളിലൂടെ പങ്കിടുന്ന നഗ്ന ചിത്രങ്ങളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇൻസ്റ്റഗ്രാം ഒരു പുതിയ ഫിൽട്ടർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം ഡയറക്ട് മെസേജ് വഴി നഗ്നത അടങ്ങിയ ചിത്രങ്ങൾ അയച്ചാൽ, അത് ആപ്പ് ഇനി തടയും.