ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ബിബിസി ഡോക്യുമെന്ററിയായി അവതരിപ്പിക്കുമ്പോൾ അതിനെ ദേശവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മോദി സത്യത്തെ ഭയക്കുന്ന ഭീരുവായതിനാലാണ് ഡോക്യുമെന്ററിയുടെ പ്രദർശനത്തിനു അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതെന്നും സുധാകരൻ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കായിക യുവജനക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ ഈ മാസം സർവീസിൽ നിന്ന് വിരമിക്കും. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 98 ദിവസം ജയിൽ ശിക്ഷ അനുഭവിച്ച ശിവശങ്കർ 1995 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മകൻ കലൈ സെൽവനാണ് ഫേസ്ബുക്കിലൂടെ മരണ വാർത്ത അറിയിച്ചത്. ചെന്നൈ കെ.കെ റോഡിലെ വസതിയിലെത്തി സിനിമാ രംഗത്തെ പ്രമുഖർ ആദരാഞ്ജലികൾ അർപ്പിച്ചു.