പാകിസ്ഥാനിലുടനീളം വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ദേശീയ ഗ്രിഡിന്റെ ഫ്രീക്വന്‍സി കുറഞ്ഞതിനാൽ രാജ്യത്തുടനീളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി ഊർജ്ജ മന്ത്രാലയം അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇന്ധനച്ചെലവ് കുറയ്ക്കുന്നതിനായി ശൈത്യകാലത്ത് രാത്രിയിൽ വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി അടച്ചിരുന്നു.
ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്ക് പുതുജീവൻ നൽകിക്കൊണ്ട് 'വാഗിർ' അന്തർവാഹിനി രാജ്യത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി മസാഗാവ് കപ്പൽശാലയിൽ തദ്ദേശീയമായാണ് അന്തർവാഹിനി നിർമ്മിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാറിന്റെ സാന്നിധ്യത്തിൽ മുംബൈയിലെ നാവിക തുറമുഖത്ത് നടന്ന ചടങ്ങിലാണ് അന്തർവാഹിനി കമ്മീഷൻ ചെയ്തത്.
ഗുജറാത്ത് കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനും യൂട്യൂബിനും നിർദ്ദേശം നൽകാനുള്ള കേന്ദ്ര നീക്കത്തെ വിമർശിച്ച് പ്രതിപക്ഷം. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ശിവസേന തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ വിമർശനവുമായി രംഗത്തെത്തി.