പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി അടുത്ത വർഷം; പ്രവർത്തന കേന്ദ്രം ബീഹാർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയ പാർട്ടി അടുത്ത വർഷം; പ്രവർത്തന കേന്ദ്രം ബീഹാർ

Sep 21, 2022, 08:01 PM IST

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ അടുത്ത വർഷം 'ലോക് താന്ത്രിക് ദൾ' എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. ആദ്യ ഘട്ടത്തിൽ പുതിയ പാർട്ടിയുടെ പ്രവർത്തന കേന്ദ്രം ബീഹാർ ആയിരിക്കും. മറ്റ് പാർട്ടികൾക്കായി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ, ഇനി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അജിത്ത് - മഞ്‍ജു വാര്യർ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

Sep 21, 2022, 07:55 PM IST

അജിത്തിൻ്റെ പുതിയ ചിത്രമാണ് 'തുനിവ്'. ചിത്രത്തിൻ്റെ പോസ്റ്ററും പുറത്ത് വിട്ടു. ആക്ഷൻ ഓറിയന്‍റഡ് ചിത്രമായിരിക്കും ഇതെന്നാണ് സൂചന. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്‍റെ പ്രിയ നടി മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.

മോട്ടോ ജിപി റേസിന് ആദ്യമായി ആതിഥേയത്വം വഹിക്കാൻ ഇന്ത്യ

Sep 21, 2022, 08:11 PM IST

ഇന്ത്യ ആദ്യമായി മോട്ടോ ജിപി റേസിന് ആതിഥേയത്വം വഹിക്കുന്നു. അടുത്ത വർഷം ഗ്രേറ്റർ നോയിഡയിലെ ബുദ്ധ സർക്യൂട്ടിൽ മത്സരം നടന്നേക്കും. ഗ്രാന്‍ഡ്പ്രീ ഓഫ് ഭാരത് എന്നാകും റേസിന്‍റെ പേര്. സംഘാടകരുമായി 7 വർഷത്തെ കരാറിൽ ഒപ്പുവെച്ചു. ബൈക്ക് റേസിംഗിലെ ഏറ്റവും വലിയ ചാമ്പ്യൻഷിപ്പായാണ് മോട്ടോ ജിപി അറിയപ്പെടുന്നത്.