പ്രിമിയർ ലീഗ്; ജയവുമായി ആഴ്സനൽ മുന്നിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പ്രിമിയർ ലീഗ്; ജയവുമായി ആഴ്സനൽ മുന്നിൽ

Sep 19, 2022, 11:56 AM IST

ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്‍ബോളിൽ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് ബ്രെന്റ്ഫോർഡിനെ തോൽപ്പിച്ച് ആഴ്സനൽ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്ത് തുടരുന്നു. മത്സരത്തിൽ 15കാരൻ ഏഥന്‍ ന്വാനേരി ആഴ്നസലിനായി കളത്തിലിറങ്ങി ചരിത്രം സൃഷ്‌ടിച്ചു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ന്വാനേരി.

'വെടിക്കെട്ട്‌' പോസ്റ്റർ വൈറൽ; മാസ് ലുക്കിൽ വിഷ്‍ണു ഉണ്ണികൃഷ്ണൻ

Sep 19, 2022, 12:36 PM IST

വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ വെടിക്കെട്ടിൽ, വിഷ്ണു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ടു. പോസ്റ്ററിൽ മാസ് ലുക്കിലാണ് വിഷ്ണു പ്രത്യക്ഷപ്പെടുന്നത്. വിഷ്ണുവും ബിബിനും തന്നെയാണ്, ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കീം 2022; അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Sep 19, 2022, 11:45 AM IST

എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള കാറ്റഗറി, കമ്യൂണിറ്റി സംവരണം, ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ അന്തിമ കാറ്റഗറി ലിസ്റ്റ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.