റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ലോകത്ത് അതിവേഗം വളരുന്ന സാമ്പത്തികശക്തിയാണ് ഇന്ത്യ. ഗവണ്മെന്റിൻ്റെ ഇടപെടലിലൂടെയാണ് ഇത് സാധ്യമായതെന്നും രാഷ്ട്രപതി പറഞ്ഞു.
ഭവന നിർമാണ ബോർഡ് നിർത്തലാക്കാനുള്ള ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ നിർദ്ദേശത്തിനെതിരെ മന്ത്രിസഭാ യോഗത്തിൽ വിമർശനമുന്നയിച്ച് റവന്യൂമന്ത്രി കെ.രാജൻ. ചീഫ് സെക്രട്ടറി ഒറ്റയ്ക്ക് വലിയ തീരുമാനങ്ങൾ എടുക്കരുതെന്നും ഇവിടെ സർക്കാരുണ്ടെന്ന് ഓർക്കണമെന്നും കെ രാജൻ പറഞ്ഞു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന 'അറ്റ് ഹോം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2020ലാണ് അവസാനമായി അറ്റ് ഹോം നടന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടക്കുന്ന സായാഹ്ന വിരുന്നാണ് 'അറ്റ് ഹോം'. മന്ത്രിമാരെയും മറ്റ് വിശിഷ്ടാതിഥികളെയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്.