കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി എസ് സി
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കൺഫർമേഷൻ നൽകി പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും: പി എസ് സി

Jan 24, 2023, 12:34 PM IST

കൺഫർമേഷൻ നൽകിയതിന് ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കുമെന്ന് കേരള പി.എസ്.സി. കൺഫർമേഷൻ നൽകിയിട്ടും പരീക്ഷ എഴുതാത്തവരുടെ എണ്ണം കൂടി വരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പരീക്ഷകളുടെ സുഗമമായ നടത്തിപ്പിനെ ഇത് ബാധിക്കുന്നുവെന്നും പി എസ് സി പറഞ്ഞു.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി കോടതി

Jan 24, 2023, 12:17 PM IST

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ച കേസിൽ അനുവദിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ആർഷോ ജാമ്യ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

ലോക സമ്പന്ന പട്ടിക; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഗൗതം അദാനി

Jan 24, 2023, 12:53 PM IST

ലോകത്തിലെ ധനികരുടെ പട്ടികയിൽ ഗൗതം അദാനി 4ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അദാനി ഗ്രൂപ്പ് സ്ഥാപകനും കോടീശ്വരനും ഇന്ത്യൻ ബിസിനസുകാരനുമായ ഗൗതം അദാനി ലോകത്തിലെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ 3ആം സ്ഥാനത്തായിരുന്നു. ബെർണാഡ് അർനോൾട്ട് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി തുടരുന്നു.