കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തിൽ ജാതിയെ ഒരു മാർക്കറ്റിംഗ് ടൂൾ ആക്കുകയായിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ആയിരുന്ന ശങ്കർ മോഹൻ പറഞ്ഞു. സമരത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശങ്കർ മോഹൻ പറഞ്ഞു.
സെപ്തംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ വിഴിഞ്ഞത്ത് എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. ആദ്യ കപ്പൽ പരീക്ഷണാടിസ്ഥാനത്തിൽ എത്തും. തുറമുഖം പൂർണ്ണമായും തയ്യാറാകാൻ അവിടുന്ന് ഒരു വർഷത്തിലേറെ സമയമെടുക്കും. ഇതുവരെ വിഴിഞ്ഞത്ത് 60% പദ്ധതി പൂർത്തിയായി. നിലവിലെ സാഹചര്യത്തിൽ കല്ലിന് ക്ഷാമമില്ലെന്നും മന്ത്രി പറഞ്ഞു.
ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിവീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഇൻഡോറിലാണ് മത്സരം നടക്കുക. ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. അപ്രധാന മത്സരമായതിനാൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.