കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരത്തിൽ പ്രതിഷേധിച്ച കുട്ടികൾക്കൊപ്പമാണ് താനെന്ന് ഫഹദ് ഫാസിൽ. ഇക്കാര്യത്തിൽ എല്ലാവരും ചർച്ച ചെയ്ത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് വിവരം. പ്രശ്നങ്ങൾ പരിഹരിച്ച് വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെയെന്നും ഫഹദ് പറഞ്ഞു.
ഭക്ഷ്യസംസ്കരണ രംഗത്ത് കേരളം ഏറെ പിന്നിലാണെന്ന് കേന്ദ്ര ഭക്ഷ്യസംസ്കരണ മന്ത്രി പശുപതികുമാർ പരശ്. ആർഎൽജെപി സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബീഹാർ പോലുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണ് കേരളത്തിലെ സ്ഥിതി. ഈ രംഗത്ത് കേരളത്തിൽ നിന്നുള്ള സംരംഭകർക്ക് തന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഗരുഡ് സ്പെഷ്യൽ ഫോഴ്സ് ആദ്യമായി പങ്കെടുക്കും. സ്ക്വാഡ്രോൺ ലീഡർ പി.എസ്. ജയ്താവത് ഗരുഡാണ് ടീമിനെ നയിക്കുന്നത്. സ്ക്വാഡ്രോൺ ലീഡർ സിന്ധു റെഡ്ഡി കോണ്ടിജന്റ് കമാൻഡറായിരിക്കും. തദ്ദേശീയമായി നിർമ്മിച്ച മിസൈലുകളുടെ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്.