വിമാനക്കമ്പനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിമാനക്കമ്പനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ

Jan 25, 2023, 08:40 PM IST

യാത്രക്കാരുടേത് ഒഴികെയുള്ള കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്‍റെ 75% തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക് മൂന്ന് വിഭാഗങ്ങളിലായി തുക തിരികെ നൽകും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് നിർദേശം പുറപ്പെടുവിച്ചത്. ഫെബ്രുവരി 15 മുതൽ ഇത് പ്രാബല്യത്തിൽ വരും.

ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

Jan 25, 2023, 07:59 PM IST

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന 'അറ്റ് ഹോം' പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2020ലാണ് അവസാനമായി അറ്റ് ഹോം നടന്നത്. റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ നടക്കുന്ന സായാഹ്ന വിരുന്നാണ് 'അറ്റ് ഹോം'. മന്ത്രിമാരെയും മറ്റ് വിശിഷ്ടാതിഥികളെയും ഗവർണർ ക്ഷണിച്ചിട്ടുണ്ട്.

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; രണ്ട് പേർക്ക് കീർത്തി ചക്ര, പരംവിശിഷ്ട സേവാ മെഡൽ‌ മലയാളിക്ക്

Jan 25, 2023, 08:48 PM IST

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് കീർത്തി ചക്ര ലഭിച്ചത്. അഞ്ച് പേർ അതി വിശിഷ്ട് സേവാ മെഡലിനും 40 പേർ വിശിഷ്ട സേവാ മെഡലിനും അർഹരായി. ഏഴ് പേർക്ക് ശൗര്യ ചക്ര. മലയാളിയായ ലഫ്റ്റനന്‍റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ പരം വിശിഷ്ട സേവാ മെഡലിനും അർഹനായി.