ഖത്തർ ബലൂൺ ഫെസ്റ്റിവൽ കോർണിഷിലെ പഴയ ദോഹ തുറമുഖത്ത് ഇന്ന് ആരംഭിക്കും. ഗ്രാൻഡ് ടെർമിനലിൻ പിന്നിലുള്ള മൈതാനമാണ് വേദി. 50 ഹോട്ട് എയർ ബലൂണുകളുടെ പ്രദർശനം, ഉച്ചയ്ക്കും രാത്രിയിലും ആകാശത്തെ അടിപൊളിയാക്കാൻ ഭീമൻ പട്ടത്തിന്റെ പ്രദർശനം എന്നിവയാണ് 10 ദിവസം നീണ്ടുനിൽക്കുന്ന മേളയുടെ പ്രധാന ആകർഷണങ്ങൾ.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജീവനക്കാരെ പിരിച്ചുവിടാൻ സ്വിഗ്ഗിയും. ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി 6,000 തൊഴിലാളികളിൽ 8-10 ശതമാനം പേരെ വെട്ടിക്കുറയ്ക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്രൊഡക്ട്, എഞ്ചിനീയറിംഗ്, ഓപ്പറേഷൻസ് വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടലുകൾ ഏറ്റവും കൂടുതൽ ബാധിക്കുക.
ഗുണ്ടാസംഘവുമായി ബന്ധമുള്ള രണ്ട് ഡിവൈ.എസ്.പിമാരെ സസ്പെൻഡ് ചെയ്തു. വിജിലൻസ് ഡിവൈ.എസ്.പി പ്രസാദ്, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജെ ജോൺസൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ഇടപെട്ടുവെന്നാണ് ഇരുവർക്കുമെതിരായ ആരോപണം. ഗുണ്ടകളിൽ നിന്ന് ഇവർ സാമ്പത്തിക നേട്ടമുണ്ടാക്കിയതായും റിപ്പോർട്ടുണ്ട്.