ലോകകപ്പ് സ്മരണയ്ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ലോകകപ്പ് സ്മരണയ്ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ

Aug 6, 2022, 03:54 PM IST

ഫിഫ ലോകകപ്പ് ടൂർണമെന്‍റിന്‍റെ സ്മരണയ്ക്കായി നാണയങ്ങളോ കറൻസികളോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അധികൃതർ വ്യക്തമാക്കി. ലോകകപ്പിന്‍റെ ഔദ്യോഗിക സംഘാടകരുമായി സഹകരിച്ച് ഉടൻ തന്നെ കറൻസികൾ പുറത്തിറക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ട്വിറ്ററിനെതിരെ തട്ടിപ്പ് ആരോപിച്ച് ഇലോണ്‍ മസ്‌ക്

Aug 6, 2022, 03:37 PM IST

ട്വിറ്റര്‍ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ടെസ്‌ല തലവൻ ഇലോണ്‍ മസ്‌ക്. ഏറ്റെടുക്കൽ കരാർ അംഗീകരിക്കുന്നതിന് മുമ്പ് കമ്പനിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രധാന വശങ്ങളെക്കുറിച്ച് ട്വിറ്റർ തന്നെ തെറ്റിദ്ധരിപ്പിച്ചതായി മസ്ക് ആരോപിച്ചു.

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതിയുടെ നിർദേശം

Aug 6, 2022, 03:35 PM IST

ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ, ഹൈക്കോടതി നിർദേശം. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ, കേരള റീജിയണൽ ഓഫീസർക്കും, പാലക്കാട് പ്രോജക്ട് ഡയറക്ടർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി, നെടുമ്പാശ്ശേരിയിൽ റോഡിലെ കുഴിയിൽ ബൈക്ക് യാത്രികൻ വീണ് മരിച്ച പശ്ചാത്തലത്തിലാണ്, ഹൈക്കോടതിയുടെ ഇടപെടൽ.