ഫേഷ്യൽ ബയോമെട്രിക് പേയ്‌മെൻ്റിന് തുടക്കമിട്ട് ഖത്തർ നാഷണൽ ബാങ്ക്
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഫേഷ്യൽ ബയോമെട്രിക് പേയ്‌മെൻ്റിന് തുടക്കമിട്ട് ഖത്തർ നാഷണൽ ബാങ്ക്

Jan 24, 2023, 09:55 AM IST

ബാങ്ക് കാർഡോ മൊബൈൽ ഫോണോ ഉപയോഗിക്കാതെ ഉപഭോക്താവിന്‍റെ മുഖം തിരിച്ചറിഞ്ഞ് പേയ്മെന്‍റ് പ്രക്രിയ വേഗത്തിലാക്കാൻ ഖത്തർ നാഷണൽ ബാങ്ക് പുതിയ ഫേഷ്യൽ ബയോമെട്രിക് പേയ്മെന്‍റ് സംവിധാനം ആരംഭിച്ചു. രാജ്യത്തെ വ്യാപാരികൾക്ക് പേയ്മെന്‍റ് പ്രക്രിയ പൂർത്തിയാക്കുന്നത് എളുപ്പമാക്കാനാണ് പുതിയ സംവിധാനം ലക്ഷ്യമിടുന്നത്.

പി എഫ് ഐ ഹർത്താൽ നടപടി; കൊല്ലപ്പെട്ട സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്

Jan 24, 2023, 09:39 AM IST

എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്‍റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ (ഒന്ന്) അഞ്ച് സെന്‍റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്.

യുഎസിൽ മൂന്നിടത്ത് വെടിവെപ്പ്; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു

Jan 24, 2023, 10:03 AM IST

അമേരിക്കയിൽ മൂന്ന് വ്യത്യസ്ത വെടിവെപ്പുകളിലായി 11 പേർ മരിച്ചു. കാലിഫോർണിയയിലെ ഹാഫ് മൂൺ ബേയിലെ 2 ഫാമുകളിലുണ്ടായ വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു. കൂണ്‍ ഫാമിലുണ്ടായ വെടിവെപ്പിൽ 4 പേരും ട്രക്ക് ബിസിനസ് ഓഫീസിൽ നടന്ന വെടിവയ്പിൽ 3 പേരുമാണ് കൊല്ലപ്പെട്ടത്. അയോവയിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ രണ്ട് വിദ്യാർഥികൾ മരിച്ചു.