ഖത്തർ ലോകകപ്പ്; ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ്, ഫൈനൽ കണ്ടത് 150 കോടി ആളുകൾ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഖത്തർ ലോകകപ്പ്; ഫിഫ ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ്, ഫൈനൽ കണ്ടത് 150 കോടി ആളുകൾ

Jan 20, 2023, 01:57 PM IST

കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ നടന്ന 22-ാമത് ഫിഫ ലോകകപ്പിന്‍റെ ഭാഗമായി വിവിധ പ്ലാറ്റ്‌ഫോമുകളിലായി 500 കോടിയിലധികം ആളുകൾ പങ്കെടുത്തു. 150 കോടി ജനങ്ങളാണ് ഫൈനൽ ടെലിവിഷനിലൂടെ കണ്ടത്. ഫിഫയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ ഉണ്ടായ ലോകകപ്പാണ് ഇത്. ഒരു മാസത്തിന് ശേഷമാണ് ഫിഫ അധികൃതർ കണക്കുകൾ പുറത്തുവിടുന്നത്.

മരിച്ച ആശയുടെ മൃതദേഹം മക്കളെ കാണിക്കും; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Jan 20, 2023, 01:16 PM IST

പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കും. മുരളി പെരുനെല്ലി എം.എൽ.എ വിഷയത്തിൽ ഇടപെടുകയും ജില്ലാ കളക്ടറുമായും പൊലീസുമായും സംസാരിക്കുകയും ചെയ്തു. ഇതേതുടർന്ന് ആശയുടെ ഭർത്താവ് സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് മക്കളെയും ഉടൻ പാവറട്ടിയിലെത്തിച്ച് അമ്മയുടെ അന്ത്യകർമങ്ങളിൽ പങ്കെടുപ്പിക്കും.

അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിക്ക് സസ്പെൻഷൻ

Jan 20, 2023, 02:03 PM IST

കോളേജ് യൂണിയൻ പരിപാടിക്കിടെ അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തു. എറണാകുളം ലോ കോളേജിലെ രണ്ടാം വർഷ എൽഎൽബി വിദ്യാർത്ഥി വിഷ്ണുവിനെയാണ് സസ്പെൻഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗൺസിലിന്‍റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ.