എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീറും പത്നിയും ലണ്ടനിൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഖത്തർ അമീറും പത്നിയും ലണ്ടനിൽ

Sep 19, 2022, 01:41 PM IST

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും പത്‌നി ഷെയ്ഖ ജവഹര്‍ ബിന്‍ത് ഹമദ് ബിന്‍ സുഹെയിം അല്‍താനിയും ലണ്ടനിലെത്തി.സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ലോക നേതാക്കള്‍ക്കായി ചാള്‍സ് രാജാവ് ഒരുക്കിയ സ്വീകരണചടങ്ങിലും ഇരുവരും പങ്കെടുത്തു.

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു; രാജ്ഭവന് ചുറ്റും സുരക്ഷ വർധിപ്പിച്ചു

Sep 19, 2022, 12:25 PM IST

സര്‍ക്കാറിനെതിരെയുള്ള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം തുടരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് രാജ്ഭവന് ചുറ്റുമുള്ള സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങൾ ഗവര്‍ണര്‍ പുറത്തുവിട്ടു.

ബിജെപിയിലെ പ്രശ്നങ്ങൾ പരിശോധിക്കാന്‍ ജെപി നദ്ദ കേരളത്തിലെത്തുന്നു

Sep 19, 2022, 01:28 PM IST

സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്നങ്ങൾ പരിശോധിക്കാൻ ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ കേരളത്തിലെത്തുന്നു. നേതൃത്വത്തിന്‍റെ പ്രവർത്തനങ്ങളില്‍ പ്രധാനമന്ത്രി ഉൾപ്പെടെ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നദ്ദയുടെ സന്ദർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമ്പൂർണ അഴിച്ചുപണി നടന്നേക്കുമെന്ന സൂചന ശക്തമാണ്.