വിവേചനങ്ങളില്ലാതെ ലോകകപ്പ് ആസ്വദിക്കാൻ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

വിവേചനങ്ങളില്ലാതെ ലോകകപ്പ് ആസ്വദിക്കാൻ ലോകത്തെ സ്വാഗതം ചെയ്ത് ഖത്തർ അമീർ

Sep 21, 2022, 06:27 PM IST

ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, ഫുട്ബോൾ ലോകത്തെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. ലോകമെമ്പാടുമുള്ള ആരാധകർക്ക് വിവേചനമില്ലാതെ ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കാൻ, വാതിൽ തുറക്കുമെന്ന് അമീർ പറഞ്ഞു. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത്, 77-ാമത് യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അമീർ.

വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ചാനൽ ചർച്ചകൾ വേദിയൊരുക്കുന്നു:വിമർശനവുമായി സുപ്രീം കോടതി

Sep 21, 2022, 06:18 PM IST

വിദ്വേഷ പ്രസംഗങ്ങൾക്ക് ചാനലുകൾ വേദിയൊരുക്കുന്നെന്ന് സുപ്രീം കോടതി. ചാനൽ ചർച്ചകളിൽ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് അവതാരകരാണെന്നും കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.

ഗൂഗിള്‍ സെര്‍ച്ചില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം ;പുതിയ ഫീച്ചറുമായി കമ്പനി

Sep 21, 2022, 05:35 PM IST

ഗൂഗിൾ സെർച്ചിൽ തന്നെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രഖ്യാപിച്ച് കമ്പനി. ഈ സൗകര്യം തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിൽ തുടക്കത്തിൽ ലഭ്യമാകും. വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും സൗകര്യം എത്തും. ജർമ്മനി, സ്പെയിൻ, ഇറ്റലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ, ഇപ്പോൾ ഈ ഫീച്ചർ ലഭ്യമാണ്.