വിലക്കയറ്റം, തൊഴിലില്ലായ്മ, ജിഎസ്ടി വർധന എന്നിവയ്ക്കെതിരെ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധിച്ച ശശി തരൂർ ഉൾപ്പെടെയുള്ള എംപിമാരെയും കസ്റ്റഡിയിലെടുത്ത് നീക്കി.
സൈനികാഭ്യാസത്തിനിടെ വീണ്ടും തായ്വാന് തീരത്തിനരികെ ചൈനയുടെ സൈനിക മിസൈലുകൾ. കിഴക്കൻ മേഖലയിൽ നിന്നുള്ള ചൈനീസ് കപ്പലുകളിൽ നിന്നാണ് മിസൈലുകൾ പറന്നത്. യുഎസ് ഹൗസ് സ്പീക്കർ പെലോസിയടെ സന്ദർശനത്തിന് പിന്നാലെ തായ്വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈന സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും മിസൈലുകൾ തൊടുക്കുന്നത്.വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു തായ്വാനെ വളഞ്ഞ
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറടക്കം പല അണക്കെട്ടുകളും തുറക്കേണ്ട സാഹചര്യമുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന് .അണക്കെട്ടുകൾ തുറക്കുന്നതു കൊണ്ട് ആശങ്ക വേണ്ട. 2018 ലെ അനുഭവം ഉണ്ടാകില്ല. റൂൾ കർവ് പ്രകാരം മാത്രമാകും ഡാമുകൾ തുറക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.534 ക്യുസെക്സ് വെള്ളമാണ് മുല്ലപ്പെരിയാറിൽ നിന്ന് ആദ്യം തുറന്ന് വിടുക. 2 മണിക്കൂർ കഴിഞ്ഞാൽ 1000 ക്യുസെക്സ് വെള്ളം തു