രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു

Aug 5, 2022, 10:03 PM IST

കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.

കേരള സര്‍വകലാശാല വിസി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് ഗവര്‍ണര്‍

Aug 5, 2022, 09:33 PM IST

കേരള സർവകലാശാലയുടെ വിസി നിയമനത്തിനായി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ഗവർണറുടെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതിനിടെയാണ് തീരുമാനം. ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികളാണ് കമ്മിറ്റിയിലുള്ളത്.

കോമൺവെൽത്ത് ഗുസ്തിയിൽ അൻഷു മാലിക്കിന് വെള്ളി

Aug 6, 2022, 07:25 AM IST

കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ, 57 കിലോഗ്രാം വിഭാഗത്തിൽ, ഇന്ത്യയുടെ അൻഷു മാലിക് വെള്ളി മെഡൽ നേടി. ഫൈനലിൽ സ്വർണം നേടാൻ ഉറച്ച് ഇറങ്ങിയ അൻഷു, തോൽവിയോടെ വെള്ളി മെഡൽ ഉറപ്പിച്ചു. നൈജീരിയയുടെ ഒഡുനായോ ഫോളാസേഡ് അഡേകുയോറോയെയാണ്, ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.