പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡ്; വിലയിരുത്തി ആഭ്യന്തര മന്ത്രി അമിത് ഷാ

Sep 22, 2022, 01:15 PM IST

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിൽ കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡുകൾ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിലയിരുത്തി. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും, വിഷയത്തിൽ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോർട്ട്.

കണ്ണൂർ വി സി നിയമനം; മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് കോടതിയില്‍ ഹർജി

Sep 22, 2022, 01:28 PM IST

ഗോപിനാഥ് രവീന്ദ്രനെ കണ്ണൂർ വിസിയായി ശുപാർശ ചെയ്തതിൽ സ്വജനപക്ഷപാതം ആരോപിച്ച്, മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി. നിയമനത്തിൽ സമ്മർദ്ദം ചെലുത്തിയെന്ന ഗവർണറുടെ പരാമർശമാണ്, ഹർജിക്ക് കാരണം.

1000 കോടി ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി 19കാരൻ

Sep 22, 2022, 02:09 PM IST

ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് 'സെപ്റ്റോ'യുടെ സ്ഥാപകനായ കൈവല്യ വോഹ്റ, 19ാം വയസ്സിൽ 1000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2022ൽ ഇടം നേടി. 1000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വോഹ്റ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 1036-ാം സ്ഥാനത്താണ് അദ്ദേഹം.