ഇന്ന് മുതൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

ഇന്ന് മുതൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത

Sep 21, 2022, 03:39 PM IST

കുവൈറ്റിൽ ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പൊടിപടലങ്ങൾക്കൊപ്പം കാറ്റും ഉണ്ടാകുമെന്ന് ഒതൈബി അറിയിച്ചു

പഞ്ചാബില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Sep 21, 2022, 03:09 PM IST

പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത, മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ് ദിലീപ് എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ, അധ്യാപകനെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്.

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു

Sep 21, 2022, 03:52 PM IST

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങി ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ കമ്പനി പ്രാരംഭ ഓഹരി വിൽപ്പന നടത്തിയേക്കും. ഡ്രോൺ കമ്പനികൾക്കായുള്ള കേന്ദ്രസർക്കാരിന്റെ, പ്രൊഡക്ഷന്‍ ലിങ്ക്ഡ് പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത, 23 സ്റ്റാർട്ടപ്പുകളിൽ ഒന്നാണിത്.