സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച വരെ വ്യാപകമായ മഴയ്ക്കും, ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. നാളെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
വയനാട്ടിലെ ബാണാസുര ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 773 മീറ്ററിലെത്തിയതിനാലാണ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരുമെന്ന്, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ട്രഷര്‍ ഹണ്ട് പ്രമേയമാക്കുന്ന, വിനീത് കുമാറും ദിവ്യ പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'സൈമൺ ഡാനിയേൽ' ഓഗസ്റ്റ് 19ന് തീയേറ്ററുകളിലെത്തും. സാജൻ ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്.