റായ്പൂർ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 109 റൺസ് വിജയലക്ഷ്യം. 108 റൺസിന് കിവീസിനെ ഇന്ത്യൻ ബൗളർമാർ ഓൾ ഔട്ടാക്കി. ഈ മത്സരം ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനെ തുടക്കം മുതൽ തകർക്കാൻ ഇന്ത്യൻ ബോളർമാർക്ക് കഴിഞ്ഞു.
ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ തീവ്രവാദി അബ്ദുൾ റഹ്മാൻ മക്കി കശ്മീരിനെ 'പാകിസ്ഥാന്റെ ദേശീയ പ്രശ്നം' എന്ന് വിശേഷിപ്പിച്ചു. തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ നേതാവായ മക്കി ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. അതിലാണ് കശ്മീരിനെക്കുറിച്ച് പരാമർശിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ പ്രതിരൂപമാണെന്നതിന്റെ തെളിവാണെന്ന് കെ.സുധാകരൻ. നിർമ്മാണത്തിനായി ഇടപെടലുകൾ നടത്തിയ വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം പറഞ്ഞു.