കാണികളാൽ നിറഞ്ഞ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം; ടിക്കറ്റ് നിരക്ക് 850 രൂപ മുതൽ
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

കാണികളാൽ നിറഞ്ഞ് ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം; ടിക്കറ്റ് നിരക്ക് 850 രൂപ മുതൽ

Jan 19, 2023, 10:27 AM IST

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ഒന്നാം ഏകദിന മത്സരം കാണുന്നതിനായി ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ എത്തിയത് 29,408 പേർ. 39,112 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 75 ശതമാനം കാണികളുണ്ടായിരുന്നു. കോംപ്ലിമെന്‍ററി ടിക്കറ്റുകളും ഇതിൽ ഉൾപ്പെടുന്നു.

സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വതും വിറ്റ് ട്വിറ്റർ; പക്ഷി ശിൽപം വിറ്റത് 1,00,000 ഡോളറിന്

Jan 19, 2023, 10:15 AM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ, എന്നിവയുൾപ്പെടെ 600 ഓളം വസ്തുക്കൾ ലേലത്തിൽ വിറ്റു. കഴിഞ്ഞ ദിവസം ട്വിറ്റർ സംഘടിപ്പിച്ച ഓൺലൈൻ ലേലത്തിൽ ട്വിറ്റർ ലോഗോയായ പക്ഷിയുടെ രൂപത്തിലുള്ള ശിൽപം 100,000 ഡോളറിനാണ് (81,25,000 രൂപ)വിറ്റുപോയത്.

പടയപ്പയെ പ്രകോപിപ്പിച്ച സംഭവം; ജീപ്പ് കസ്റ്റഡിയിലെടുത്ത് വനം വകുപ്പ്, ഡ്രൈവർ ഒളിവിൽ

Jan 19, 2023, 10:52 AM IST

മൂന്നാറിൽ കാട്ടാന പടയപ്പയെ പ്രകോപിപ്പിച്ച സംഭവത്തിൽ ജീപ്പ് കസ്റ്റഡിയിലെടുത്ത് വനംവകുപ്പ്. മൂന്നാർ കടലാർ എസ്റ്റേറ്റ് സ്വദേശി ദാസിന്‍റെ ജീപ്പാണ് കസ്റ്റഡിയിലെടുത്തത്. ദാസിനെതിരെ ഇന്നലെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലേക്ക് കടന്ന ദാസിനെ ഇതുവരെ പിടികൂടാനായിട്ടില്ല.