രൺബീർ കപൂറും ശ്രദ്ധ കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'തു ജൂത്തി മേം മക്കര്‍' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ലവ് രഞ്ജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലവ് രഞ്ജനും രാഹുൽ മോഡിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം - പ്രീതം. പശ്ചാത്തല സംഗീതം - ഹിതേഷ് സോണിക്.
248 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. മലപ്പുറത്താണ് കൂടുതൽ പേർക്കെതിരെ നടപടിയുണ്ടായത്. ജില്ല തിരിച്ചുള്ള നടപടി റിപ്പോർട്ടും സർക്കാർ സമർപ്പിച്ചിട്ടുണ്ട്. ജപ്തി നടപടികൾക്കെതിരെ മലപ്പുറത്ത് തർക്കങ്ങളുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയുടെ പേരിൽ അടപ്പിച്ച എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ഹൈജീൻ റേറ്റിങ് എടുക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫെബ്രുവരി ഒന്നു മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കുന്നതിനാൽ ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.