പി എം കെയേഴ്‌സ്‌ ഫണ്ടിന്‍റെ പുതിയ ട്രസ്റ്റികളില്‍ രത്തന്‍ ടാറ്റയും
Download App
Malayalam News & Audio - Katha
⭐⭐⭐⭐⭐ (80k+)
Free on Play Store
Open
OPEN APP

പി എം കെയേഴ്‌സ്‌ ഫണ്ടിന്‍റെ പുതിയ ട്രസ്റ്റികളില്‍ രത്തന്‍ ടാറ്റയും

Sep 21, 2022, 04:02 PM IST

ടാറ്റാ സൺസ് ചെയർമാൻ രത്തൻ ടാറ്റയെ പിഎം കെയേഴ്സ് ഫണ്ടിന്‍റെ ട്രസ്റ്റിയായി നാമനിർദ്ദേശം ചെയ്തു. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി തോമസ് മുൻ ഡെപ്യൂട്ടി സ്പീക്കർ കരിയ മുണ്ട എന്നിവരാണ് മറ്റ് നോമിനികൾ. ഫണ്ടിന്‍റെ നിർണായക സ്ഥാനത്തേക്കെത്തിയ ട്രസ്റ്റികളെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്വാഗതം ചെയ്തു.

മലങ്കര സഭാ തർക്കം പരിഹരിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി

Sep 21, 2022, 04:31 PM IST

മലങ്കര സഭാതര്‍ക്കം പരിഹരിക്കുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. യാക്കോബായ-ഓർത്തഡോക്സ് സഭ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് തീരുമാനം. ചീഫ് സെക്രട്ടറി അധ്യക്ഷനായി, ആഭ്യന്തര സെക്രട്ടറിയും നിയമ സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി തുടര്‍ ചര്‍ച്ച നടത്തും. ഒരു മാസത്തിനകം പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നാണ് ധാരണ. മുഖ്യമന്ത്രി എട

പ്രതിദിന സമ്പാദ്യം 1,612 കോടി; അദാനിയുടെ ആസ്തിയിൽ ഇരട്ടിയിലധികം വർധന

Sep 21, 2022, 04:40 PM IST

പ്രതിദിനം 1612 കോടി നേടിയാണ്, അദാനി ആമസോണിന്‍റെ ജെഫ് ബെസോസിനെ പിന്തള്ളി, ലോകത്തിലെ രണ്ടാമത്തെ വലിയ കോടീശ്വരൻ ആയി മാറിയത്. ബുധനാഴ്ച പുറത്തിറക്കിയ 2022 ഹൂറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിലാണ്, ഇക്കാര്യം വെളിപ്പെടുത്തിയത്. 60 കാരനായ അദാനിയുടെ ആസ്തി 1094400 കോടി രൂപയാണ്.